Breaking News

മാലോം പടയംകല്ലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേല്പിച്ചു പ്രതിയുടെ വീട്ടിൽ നിന്നും നാടൻ തോക്കും പിടികൂടി


വെള്ളരിക്കുണ്ട് : മാലോം പടയംകല്ലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും നാടൻ തോക്കും കണ്ടെടുത്തു. പടയംകല്ല് സ്വദേശിനിയായ ഷൈല കെ (27)ക്കാണ് വെട്ടേറ്റത്. ഭർത്താവായ മനോഹരൻ (39) നാണ് ആക്രമിച്ചത്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ ഷൈലയുടെ നെറ്റിക്ക് പരിക്ക് പറ്റുകയും ഇടതു ചെവി മുറിയുകയും ചെയ്തു. കഴുത്തിനു നേരെ വാക്കത്തി വീശിയപ്പോൾ ഒഴിഞ്ഞു മാറിയതിനാൽ രക്ഷപെടുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ ഷൈലജയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മനോഹരനെതിരെ 308 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ലൈസൻസ് ഇല്ലാത്ത നാടൻ നിറ തോക്ക് കൈവശം വച്ചതിനും മനോഹരനെതിരെ കേസ് എടുത്തിട്ടുണ്ട്.


എസ്.ഐ വിജയകുമാർ എം.പിയുടെ നേതൃത്വത്തിൽ ഏ.എസ്.ഐ സജിജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റജികുമാർ, മധു, സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments