Breaking News

ചുരുങ്ങിയ ചിലവിൽ വയനാട്ടിലെ രാത്രി താമസം; വയനാട് സുൽത്താൻ ബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്‌ആർടിസി


ബത്തേരി: ചുരുങ്ങിയ ചിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനാണ് ബഡ്ജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ്സ് ഒരുക്കിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ എസി ഡോര്‍മെറ്ററികളാണ് സ്ലീപ്പര്‍ ബസ്സിലുള്ളത്. കുടുംബസമേതം താമസിക്കാനായി പ്രത്യേകം രണ്ട് എസി മുറികളും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ആകെ 38 പേര്‍ക്ക് താമസിക്കാം.


കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സുല്‍ത്താന്‍ബത്തേരിയില്‍ സ്ലീപ്പര്‍ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിലേക്കു വരുന്ന വിനോദസഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ രാത്രി ചിലവഴിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്ന ഈ പാക്കേജ് എളുപ്പത്തില്‍ ലഭ്യമാകും.


8 കോമണ്‍ ബര്‍ത്തുകള്‍ അടങ്ങിയ രണ്ട് റൂമുകള്‍ ആണ് രണ്ടാം നമ്ബര്‍ ബസിലുള്ളത്. വസ്ത്രം മാറുന്നതിനുള്ള കോമണ്‍ റൂം,

ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും,

കൈ കഴുകുന്നതിന് വാഷ് ബേസിന്‍,കുടി വെള്ളം,എ.സി സംവിധാനം,

സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ലോക്കര്‍ സംവിധാനം,

ഫോണ്‍ / ലാപ് ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകള്‍ എന്നിവയും ബസിലുണ്ട്.


രണ്ട് ഡീലക്സ് റൂമുകള്‍ ആണ് മൂന്നാമത്തെ ബസിലുള്ളത്.

അതില്‍ തന്നെ 3 പേര്‍ക്ക് കിടക്കുന്നതിന് 1 ഡബിള്‍ കോട്ട്, 1 സിംഗിള്‍ കോട്ട് കട്ടിലുകള്‍ ആണുള്ളത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിന്‍, കുടി വെള്ളം, എ.സി സംവിധാനം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിശാലമായ കബോര്‍ട്ട് / ഷെല്‍ഫ് സംവിധാനം, ഫോണ്‍ / ലാപ് ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകള്‍ എന്നിവയുമുണ്ട്.


സിംഗിള്‍ കോട്ടിന് 160 രൂപയാണ് നിരക്ക്, ഈ തുകയില്‍ ജിഎസ്ടി, ഒരു തലയണ, ഒരു പുതപ്പ്, ഒരുബെഡ് ഷീറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.


ഫാമിലി റൂം സൗകര്യങ്ങള്‍ക്ക് 890 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ജിഎസ്ടിയും മൂന്ന് തലയണ, മൂന്ന് പുതപ്പ്, മൂന്ന് ബെഡ് ഷീറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി

കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി 04936 220217,

കെ.എസ്.ആര്‍.ടി.സി. സുല്‍ത്താന്‍ ബത്തേരി ബഡ്ജറ്റ് ടൂറിസം കോര്‍ഡിനേറ്റര്‍ : 9895937213 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.


No comments