Breaking News

വൈ.എം.സി.എ ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ഭീമനടി: വൈ.എം.സി.എ ഭീമനടി യൂണിറ്റ് വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. സബ് റീജിയൺ ചെയർമാൻ റ്റോംസൺ ടോം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സഖറിയാസ് തേക്കുംകാട്ടിൽ അധ്യക്ഷം വഹിച്ചു. മാനുവൽ കൈപ്പടക്കുന്നേൽ, തോമസ് കാനാട്ട്, ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ഡാജി ഓടയ്ക്കൽ, വൈസ് പ്രസിഡൻ്റ് തോമസ് കാനാട്ട് , സെക്രട്ടറി എം.ജെ സെബാസ്റ്റ്യൻ , ജോ. സെക്രട്ടറി ഷിജു പൂവ്വത്തിങ്കൽ, ട്രഷറർ അനി ഊത്തപ്പാറയ്ക്കൽ എന്നിവരെ തെരഞ്ഞെടുത്തു

No comments