Breaking News

കേരള സ്റ്റേറ്റ്ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ പദ്ധതി; അഞ്ചാമത്തെ സ്നേഹഭവനത്തിന് കാലിച്ചാനടുക്കത്ത് കട്ടിള വെച്ചു


കാലിച്ചാനടുക്കം: കേരള സ്റ്റേറ്റ്ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ വിഷൻ പദ്ധതി ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സ്നേഹഭവനത്തിന്റെ കട്ടിളവെക്കൽ ചടങ്ങ് നടന്നു. ബേക്കൽ, ചിറ്റാരിക്കാൽ , ചെറുവത്തൂർ, ഹോസ്ദുർഗ് ഉപജില്ലയിൽ നാല് സ്നേഹഭവനങ്ങൾ നിർമ്മിച്ചു നൽകി. ഹോസ്ദുർഗ് ഉപജില്ലയിലെ രണ്ടാമത്തെ സ്നേഹഭവനം കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ ഗൈഡ് മഡോണ മാത്യുവിനാണ് നിർമ്മിച്ചു നൽകുന്നത്. കട്ടിളവെക്കൽ ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഉപജില്ല പ്രസിഡന്റ് പി വി ജയരാജ് സ്വാഗതം പറഞ്ഞു. സ്കൗട്ട് ആന്റ് ഗൈഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ജി.കെ ഗിരീഷ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ,വാർഡ് മെമ്പർ അഡ്വക്കറ്റ് ഷിജ, പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ, വർക്കിങ്ങ് ചെയർമാൻ.ടി വി ജയചന്ദ്രൻ , ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് , പിടിഎ പ്രസിഡന്റ് ഏ വി മധു , എസ് എം സി ചെയർമാൻ പ്രകാശൻ എ, എസ്എംസി വൈസ് ചെയർമാൻ ഉമേശൻ , സ്കൗട്ട് ആന്റ് ഗൈഡ് ജില്ല സെക്രട്ടറി വിവി മനോജ് കുമാർ . ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ വി.കെ ഭാസ്കരൻ ,പി സരോജിനി, ഉപജില്ല സെക്രട്ടറി എം.വി ജയ എന്നിവർ സംസാരിച്ചു.
സ്കൗട്ട് ഗൈഡ് ബുൾബുൾ അംഗങ്ങൾ, ഗ്രൂപ്പ് കമ്മറ്റി , പി ടി എ എസ് എം സി  അംഗങ്ങൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു

No comments