Breaking News

ക്യാപ്‌സൂൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ചു; പിടിച്ചെടുത്തത് 42 ലക്ഷത്തിന്റെ തനിതങ്കം


കൊച്ചി: നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ആസിഫും ഇയാളില്‍നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ചാവക്കാട് സ്വദേശി അന്‍സാറുമാണ് പിടിയിലായത്. ക്യാപ്‌സൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 919 ഗ്രാം തൂക്കമുളള 42 ലക്ഷം രൂപയുടെ തനി തങ്കമാണ് ആസിഫില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ ഇയാളെ ബാഗേജ് പരിശോധനയ്ക്കു ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. സ്വര്‍ണം കൈപ്പറ്റാനെത്തിയ അന്‍സാറില്‍നിന്ന് 61,000 രൂപയും പിടിച്ചെടുത്തു. തുക ആസിഫിന് നല്‍കാന്‍ കൊണ്ടുവന്നതാണെന്നാണ് ഇയാളുടെ മൊഴി. മലപ്പുറത്തെ ഒരു സംഘത്തിന് നല്‍കാനാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് വിവരം.


No comments