സ്ക്കൂളിന് ബസ് ഷെൽട്ടർ സമർപ്പിച്ച് ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം 99-2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം
അട്ടേങ്ങാനം: അട്ടേങ്ങാനം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ 1999-2000 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. അട്ടേങ്ങാനം സ്കൂളിൽ വെച്ച് നടന്ന സംഗമം എട്ടാം വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി. ഗോപി ഉദ്ഘാടനം ചെയ്തു. ബാച്ചിന്റെ നേതൃത്വത്തിൽ സ്കൂളിന് വേണ്ടി നിർമ്മിച്ച ബസ് ഷെൽട്ടർ 99-2000 ബാച്ചിലെ പ്രധാന അദ്ധ്യാപകൻ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്കൂളിന് കൈമാറി. സ്കൂൾ ഹെഡ് മിസ്ട്രസ് നിർമ്മല ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് അശോകൻ, SMC ചെയർമാൻ സി. ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.വിടപറഞ്ഞു പോയ ജോർജ് മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.ഓണസദ്യ, വിവിധ കലാപരിപാടികൾ, സ്നേഹാദരവ് എന്നിവയും നടന്നു. പ്രസ്തുത ബാച്ചിലെ പ്രധാന അധ്യാപകൻ നാരായണൻ മാസ്റ്റർ അധ്യാപകരായ ശാന്തകുമാരി ടീച്ചർ, ആൻഡ്രോസ് മാസ്റ്റർ, സുരേഷ് മാസ്റ്റർ, മാധവൻ മാസ്റ്റർ, ഡിക്സി ടീച്ചർ എന്നിവരെ ആദരിച്ചു.കൂട്ടായ്മ സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും പ്രസിഡന്റ് രതീഷ് വി വി അധ്യക്ഷതയും വഹിച്ചു. പ്രവർത്തനറിപ്പോർട്ട് ഉദയയും മോഡറേറ്ററായി നിഷയും പരിപാടിക്ക് നന്ദി ശാന്തിനിയും പറഞ്ഞു.
No comments