Breaking News

പൂച്ചകടിച്ചതിന് കുത്തിവയ്‌പ്പെടുക്കാൻ ആശുപത്രിയിൽ എത്തിയ യുവതിയെ തെരുവ് നായയും കടിച്ചു


തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ തെരുവ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ വന്ന യുവതിയെ ആശുപത്രിക്കകത്ത് വച്ച് തെരുവ് നായ കടിച്ചു. ചപ്പാത്ത് സ്വദേശി അപര്‍ണയ്ക്കാണ് കടിയേറ്റത്. വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. യുവതിയുടെ കാലിനാണ് തെരുവ് നായ കടിച്ചത്. അതേസമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ തൃശൂർ ചാലക്കുടിയില്‍ നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്ന സംശയമുയർന്നിട്ടുണ്ട്. മൂന്ന് നായകളാണ് ചത്തത്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

No comments