Breaking News

ഭാരത് ജോഡോ യാത്ര ; ഇടത്തോടിൽ ആദിവാസി കോൺഗ്രസ്സ് വിളംബര ദീപം തെളിയിച്ചു


എടത്തോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കേരളാ ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തോട് പയാളം ഊരിൽ വിളമ്പര ദീപം തെളിയിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ പയാളത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു.നിയുക്ത ജില്ലാ പ്രസിഡൻറ് പി.കെ.രാഘവൻ, അനീഷ് കുമാർ ചെക്യാർപ്പ്, പി.പി.പ്രസന്ന, കെ.നാരായണി, അഭിലാഷ്, സനീഷ്, ദേവകി, ഊരുമൂപ്പൻ വെള്ളൻ, തങ്കമണി തുടങ്ങിയവർ സംസാരിച്ചു.

No comments