Breaking News

കാക്കടവ് അരിയങ്കല്ല് ജി.സി.സി കമ്മറ്റിയും മുസ്ലിം ലീഗ് ശാഖ കമ്മറ്റിയും സംയുക്തമായി സി എച്ച് മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു


കുന്നുംകൈ: കാക്കടവ് അരിയങ്കല്ല് ജി സി.സി കമ്മറ്റിയും മുസ്ലിം ലീഗ്  ശാഖ കമ്മറ്റിയും സംയുക്തമായി അരിയങ്കല്ല് സി എച്ച് മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ചിറ്റാരിക്കൽ പൊലീസ്‌ സർക്കിൾ ഇൻസ്പെക്റ്റർ രഞ്ജിത്ത് രവിന്ദ്രൻ ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,കെ അഹമ്മദ് കുഞ്ഞി,എ ജി സുലൈമാൻ, എ പി കെ ശിഹാബ് ,സക്കരിയ ദാരിമി,കൃഷ്ണൻ ബെഡൂർ,എം.കെ ബാബു,കെ ഫൈസൽ,പിപിസി അഹമ്മദ് കുഞ്ഞി, എ കെ ഖലീൽ സംബന്ധിച്ചു.

No comments