Breaking News

ഒമാനിൽ വാഹനാപകടം ; കാസർഗോഡ് സ്വദേശികളായ രണ്ട് പേർ മരണപ്പെട്ടു


കാസർഗോഡ് : ഒമാനിൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ മരിച്ചു.തിങ്കളാഴ്ചയായിരുന്നു അപകടം. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നുവെന്ന് പറയുന്നു.

ബർക്കയിലുണ്ടായ അപകടത്തിൽ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (65) ആണ് മരിച്ചത്

മസ്കത്തിലുണ്ടായ അപകടത്തിൽ കുമ്ബള റെയിൽവേ സ്‌റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57) ആണ് മരിച്ചത്. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നുവെന്ന് പറയുന്നു

പരേതനായ പട്ടാമ്ബി കുഞ്ഞഹമ്മദിന്റെ മകനാണ്. മാതാവ്: മറിയമ്മ: ഭാര്യ: റംല. മക്കൾ: റാസിഖ്, റൈനാസ് റൈസ. സഹോദരങ്ങൾ: ഉദയ അബ്ദദുർറഹ്മാൻ, ബീവി.

No comments