Breaking News

പരപ്പ ബസ് സ്റ്റാന്റ് ഉടൻ പൂർത്തിയാക്കണം;അഖില കേരള യാദവസഭ ഇടത്തോട്, പരപ്പ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം സമാപിച്ചു


പരപ്പ ബസ്റ്റാൻഡ് ഉടൻ പൂർത്തിയാക്കണമെന്ന് അഖില കേരള യാദവസഭ ഇടത്തോട് പരപ്പ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബർ മാസം 25 ഞായറാഴ്ച ഉച്ചക്ക് 2.30 ന് യൂണിറ്റ് ജനറൽ ബോഡി യോഗവും വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കാനും തീരുമാനിച്ചു.യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് വി നാരായണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജയൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് നന്ദകുമാർ , ജില്ലാ കമ്മിറ്റി അംഗം മധുവട്ടിപ്പുന്ന എന്നിവർ സംസാരിച്ചു.

No comments