Breaking News

കൊന്നക്കാട് മർച്ചൻ്റ് യൂത്ത് വിംഗ് ചുക്കാൻ പിടിച്ച ഉത്തര മലബാർ കമ്പവലി മത്സരം നാടിൻ്റെ കായികോത്സവമായി മാറി സെവൻ സ്റ്റാർ ഭീമനടിക്ക് ഒന്നാം സ്ഥാനം


കൊന്നക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് യൂത്ത് വിംഗ് കൊന്നക്കാട് യൂണിറ്റ് സംഘടിപ്പിച്ച ഓണഘോഷ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും സംഘടക മികവ് കൊണ്ടും ശ്രദ്ധ നേടി. പ്രതികൂല കാലാവസ്ഥ മൂലം വൈകി ആരംഭിച്ച കമ്പവലി മത്സരം കാണാൻ നൂറു കണക്കിന് കായിക പ്രേമികൾ മലയോരത്തെ വിവിധ പഞ്ചായത്ത്‌കളിൽ നിന്നും കൊന്നക്കാടേക്ക് ഒഴുകിയെത്തി. മലയോരത്ത് ഈ ഓണക്കാലത് നടത്തിയ ഏറ്റവും ജന പങ്കാളിത്തമുള്ള കമ്പവലി മത്സരം ആയിരുന്നു കൊന്നക്കാട് നടന്നത്. വാശിയേറിയ മത്സരത്തിൽ സെവൻ സ്റ്റാർ ഭീമനടി ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി കാരുണ്യ ഫൌണ്ടേഷൻ കൊന്നക്കാട് കരുത്ത് തെളിയിച്ചു. മൂന്നാo സ്ഥാനം ടീം ബ്ലാക്ക് കുന്നുംകൈയും, നാലാം സ്ഥാനo കോൺഗ്രസ്‌ കമ്മിറ്റി മാലോവും കരസ്ഥമാക്കി. ഒരാഴ്ചയിലെറേ സംഘടക സമിതി അംഗങ്ങൾ രാത്രി പകലാക്കി കഷ്ടപ്പെട്ടതിന്റെ ഫലം കണ്ടതിന്റെ സന്തോഷം മെർച്ചന്റ് യൂത്ത് വിംഗ് കൊന്നക്കാട് യൂണിറ്റ് ഭാരവഹികളും കമ്മിറ്റി അംഗങ്ങളുo പങ്കുവെച്ചു.

No comments