Breaking News

പാലാവയൽ മുനയംകുന്നിൽ മകനെ കുത്തി പരിക്കേല്പിച്ചു : പിതാവിനെതിരെ പോലീസ് കേസ്


ചിറ്റാരിക്കാൽ : പാലവയൽ മുനയംകുന്നിൽ ഉപ്പയുടെ കുത്തേറ്റു മകന് പരിക്ക്. മുനയംകുന്ന് സ്വദേശിയായ ഷെരീഫ് വി എ( 23)ക്കാണ് കുത്തേറ്റത്. പിതാവായ സുലൈമാനാണ് കുത്തിയത്. അയൽവാസികളെയും ബന്ധുക്കളെയും കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വീടിന് സമീപമുള്ള റോഡിൽ വെച്ചു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.കുത്തേറ്റു പരിക്ക് പറ്റിയ ഷെരീഫ് പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം വിശ്രമത്തിലാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments