Breaking News

കഞ്ചാവ് ഉപയോഗം : അടുക്കം,പള്ളിക്കര ,കള്ളാർ സ്വദേശികൾക്കെതിരെ പോലീസ് കേസ്


കാലിച്ചാനടുക്കം മൂപ്പിൽ ഇ കെ നായനാർ ക്ലബിന് സമീപം റോഡ് അരികിൽ നിന്നും കഞ്ചാവ് വലിക്കുകയായിരുന്ന യുവാവിനെ പെട്രോളിംങ്ങ് നടത്തുകയായിരുന്ന അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കം മൂപ്പിൽ സ്വദേശിയായ ജോബിൻ ജോസ് (23) നെതിരെ കേസ് രജിസ്റ്റർ ചെയ്തു.

മറ്റൊരു സംഭവത്തിൽ എണ്ണപാറ ബസ്സ്റ്റോപ്പിന് സമീപം പൊതുസ്ഥലത്തു കഞ്ചാവ് വലിക്കുകയായിരുന്ന പള്ളിക്കര മൗവൽ സ്വദേശിയായ മുഹമ്മദ്‌ കെ( 32) നെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കള്ളാർ : കള്ളാർ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പൊതുസ്ഥലത്തു റോഡ് അരികിൽ കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്നു യുവാവിനെ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കള്ളാർ സ്വദേശിയായ ജിസ് മോൻ എ എം (30)നെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

No comments