Breaking News

വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 71 പേർ രക്തദാനം നടത്തി

വെള്ളരിക്കുണ്ട്: ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട്, വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.സി.സി- എസ്.പി.സി യൂണിറ്റ്,  ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട്, ബ്ലഡ് ബാങ്ക് കാസർഗോഡ് സംയുക്ത സഹകരണത്തോടെ സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രജിസ്റ്റർ ചെയ്ത  നൂറോളം പേരിൽ 71 പേർക്ക് രക്തദാനം നടത്താൻ സാധിച്ചു. ക്യാമ്പിൽ ഡോക്ടർമാരുടെ സേവനവും ലഭിച്ചിരുന്നു. രക്തദാനം നടത്തിയ സുമനസുകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 'രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം' എന്ന സന്ദേശമുയർത്തി ബി ഡി കെ സുമനസുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച് വരുന്ന രക്തദാന ക്യാമ്പിൻ്റെ ഭാഗമായി സെപ്റ്റംബർ 25 ന് തൃക്കരിപ്പൂരും 27 ന് നീലേശ്വരത്തും നടക്കും. 

No comments