Breaking News

കൗമാരക്കാരായ കുട്ടികൾക്കായി കൊന്നക്കാട് കമ്യൂണിറ്റി ഹാളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനും ബളാൽ പഞ്ചായത്തിലെ 8, 9, 10. വാർഡുകളിലെ വിവിധ അംഗണവാടികളുടെയും സംയുക്താഭിമുഖ്യത്തിൽ കൌമാരക്കാരായ കുട്ടികൾക്കായി കൊന്നക്കാട് കമ്യൂണിറ്റി ഹാളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളിലായി നടത്തിയ പരിപാടികളിൽ വർണ്ണക്കൂട്ടിലെ നൂറോളം കുട്ടികൾ പങ്കെടുത്തു. ''സൈബർ കുറ്റകൃത്യങ്ങളിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് '' എന്ന വിഷയത്തിൽ ചിറ്റാരിക്കാൽ ജനമൈത്രി പൊലീസ് സിവിൽ പൊലിസ് ഓഫീസർ ടി.ആർ അഭിലാഷിൻ്റെ നേതൃത്ത്വത്തിലാണ് ക്ലാസ്സുകൾ നയിച്ചത് പഞ്ചായത്തംഗങ്ങളായ മോൻസി ജോയി, ബിൻസി ജയിൽ, അംഗണവാടി അധ്യാപികമാരായ കെ.ആർ ആശ, റ്റി ജി ഉഷ.എം ശ്രീജ എന്നിവർ നേതൃത്ത്വം നൽകി

No comments