Breaking News

ജില്ലാതല ബഹിരാകാശ ക്വിസ് ബാനം ഹൈസ്‌കൂളിന് തിളക്കമാർന്ന വിജയം


കാഞ്ഞങ്ങാട്: ഈ വർഷത്തെ ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ആസ്ട്രോ പയ്യന്നൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ബഹിരാകാശ ക്വിസ് മത്സരത്തിൽ ബാനം ഗവ.ഹൈസ്‌കൂളിന് തിളക്കമാർന്ന വിജയം. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ഹൃതിക, ശിവസൂര്യ എന്നിവർ രണ്ടാം സ്ഥാനം നേടി. ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിലായിരുന്നു മത്സരം നടന്നത്. ഒക്ടോബർ 2 ന് നടക്കുന്ന അന്തർജില്ലാ മത്സരത്തിൽ പങ്കെടുക്കാനും ഇവർ യോഗ്യത നേടി.

No comments