Breaking News

കോടോംബേളൂരിൽ സഹസ്രാദിദളം പരിപാടിയുടെ 111 നിയമബോധവൽക്കരണ ക്ലാസെടുത്ത ആർ.പിമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു


അട്ടേങ്ങാനം: ആസാദികാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 2021-ൽ കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ സഹസ്രാദിദളം പരിപാടിയുടെ 111 നിയമബോധവൽക്കരണ ക്ലാസ് എടുത്ത ആർ.പി മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിയമബോധവൽക്കരണ ക്ലാസും കോടോംബേളൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലക്യഷ്ണൻ സ്വാഗതവും പറഞ്ഞു ചടങ്ങിൽ മുഖ്യ അഥിതി ആയി, അഡ്വ: ഈപ്പൻ.സി. പങ്കെടുത്ത് 'ഭരണഘടനയും പൊതു നിയമങ്ങളും എന്ന ക്ലാസും എടുത്തും, ചടങ്ങിൽ  വിദ്യാഭ്യാസ ചെയർപേഴസൺ, ജയശ്രീ, എൻ എസ് , വാർഡ് മെമ്പർമാരായ പി ഗോപി, ബാലകൃഷണൻ ഇ, കുഞ്ഞിക്യഷ്ണൻ പി എന്നീവർ ആശംസ അറിയിച്ച് സംസാരിച്ചു. പാര ലീഗൽ വാളണ്ടിയർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്ഗ്, എം സുകുമാരൻ നന്ദി പറഞ്ഞു.



No comments