Breaking News

യാദവസഭ - സാരഥി കൃഷ്ണഗാഥാ പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ സമ്മേളനം ഉൽഘാടനം ചെയ്തു

 കാഞ്ഞങ്ങാട് : അഖില കേരള യാദവസഭയും സാരഥി യു .എ .ഇ.യും സംയുക്തമായി സംഘടിപ്പിച്ച
 യാദവസഭ - സാരഥി കൃഷ്ണഗാഥാ പ്രതിഭാ പുരസ്ക്കാരം, എസ്. എസ്. എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 145 കുട്ടികൾക്ക് മടിക്കെ നന്ദപുരം നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് കാസർഗോഡ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ കരുണാകരൻ ബി. വിതരണം ചെയ്തു.
യാദവ സഭ ജനറൽ സെക്രട്ടറി  കെ.എം. ദാമോദരൻ സ്വാഗതമരുളിയ സമ്മേളനത്തിൽ സംസ്ഥന പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷനായിരുന്നു. മുൻ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എ.യുമായ  ഇ. ചന്ദ്രശേഖരൻ സമ്മേളനം ഉൽഘാടനം ചെയ്തു.
സാരഥി യു എ ഇ പ്രസിഡന്റ് നാരായണൻ അരമങ്ങാനം സാരഥിയുടെ പ്രവർത്തനങ്ങളെ സദസ്സിന്  പരിചയപ്പെടുത്തി. ആൾ ഇന്ത്യാ യാദവമഹാസഭ ദേശീയ സെക്രട്ടറി അഡ്വ.എം. രമേശ് യാദവ്,  ബങ്കളം കുഞ്ഞികൃഷ്ണൻ, മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി എന്നിവർ സംസാരിച്ചു
യാദവസഭ സംസ്ഥാന രക്ഷാധികാരികളായ  ഇ.കെ.രവീന്ദ്രൻ, വയലപ്രം നാരായണൻ , നന്ദകുമാർ വെള്ളരിക്കുണ്ട്.സാരഥിയുടെ മുഖ്യരക്ഷാധികാരി  ഉമാവരൻ മടിക്കൈ, സാരഥിയുടെയും യാദവസഭയുടെയും മുൻഭാരവാഹി എന്നിവരും സഭയുടെ സംസ്ഥാന, ജില്ലാ താലൂക്ക്, പഞ്ചായത്ത്, യൂനിറ്റ് ഭാരവാഹികളും പ്രാദേശിക ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

തിരുവാതിരക്കളിയുടെയും കുട്ടികളുടെ തായമ്പകയുടേയും മേളത്തോടു കൂടിയ സമ്മേളനത്തിൽ വെച്ച് ശ്രീ നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രം, ശ്രീ നാദക്കോട്ട് ഭഗവതി ക്ഷേത്രം, ശ്രീ കക്കാട്ട് പുതിയവീട് വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലെ ആചാരസ്ഥാനികരേയും അനൗൺസ്മെന്റ് രംഗത്തെ കുലപതി കരിവെള്ളൂർ രാജൻ, മലയാള പാഠശാല നാട്ടു ഭാഷ പുരസ്ക്കാര ജേതാവ്  സതീശൻ പനക്കൂൽ എന്നിവരെ ആദരിച്ചു.സംസ്ഥാന ട്രഷറർ  എൻ. സദാനന്ദൻ നന്ദിപ്രകാശിപ്പിച്ച് സംസാരിച്ചു. 

No comments