Breaking News

ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെ ബൈക്ക് പഞ്ചറായി വഴിയിൽ കുടുങ്ങി; സഹായിച്ച് അജിത്ത്

ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെ ബൈക്ക് പഞ്ചറായി വഴിയിൽ കുടുങ്ങി പോയ യുവാവിനെ സഹായിച്ച് നടൻ അജിത്ത്. മജു കശ്യപ് എന്ന യുവാവ് താരത്തെ കണ്ടത്തും അവിടെ സംഭവായിച്ചതുമായ കാര്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് കുറിച്ചത്.


ലഡാക്കിലെ വെല്ലുവിളികൾ നിറഞ്ഞ ഹിമാലയൻ പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെയാണ് ടയറുകളിൽ ഒന്ന് പഞ്ചറായത്. വഴിയോരത്ത് വാഹനം ഒതുക്കി നിർത്തി സഹായം തേടുന്നതിനിടെയാണ് സൂപ്പർ താരം അജിത്ത് എത്തിയത്. ടയറിലെ എയർ നിറക്കാൻ എയർ കംപ്രസർ ഉണ്ടോയെന്നായിരുന്നു ബൈക്കറോട് ചോദിച്ചത്. തന്റെ കയ്യിൽ എയർ കംപ്രസർ ഇല്ലെന്നും എന്നാൽ പിന്നാലെ വരുന്ന കാറിൽ അതുണ്ടെന്നുമായിരുന്നു റൈഡറുടെ മറുപടി.

പത്തു മിനിറ്റ് കഴിഞ്ഞാൽ കാറെത്തുമെന്നും അദ്ദേഹം പറഞ്ഞു.കാറുവരുന്നതുവരെയുള്ള സമയത്ത് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. അതിനിടെ ബിഎംഡബ്ല്യു റൈഡർ ഹെൽമറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോഴാണ് മജു ശരിക്കും ഞെട്ടിയത്. തന്നെ സഹായിക്കാൻ എത്തിയിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർതാരമായ അജിത്താണെന്ന് അറിഞ്ഞതോടെയായിരുന്നു ഞെട്ടലുണ്ടായത്.

അപ്പോഴേക്കും പിന്നാലെ വന്നിരുന്ന കാറെത്തുകയും പഞ്ചറൊട്ടിച്ച് ബൈക്കിലെ ടയർ ശരിയാക്കുകയും ചെയ്തു.തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായിട്ടു കൂടി അജിത് പ്രകടിപ്പിച്ച ലാളിത്യം ഞെട്ടിച്ചുവെന്നാണ് പിന്നീട് മജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

No comments