കക്ഷി രാഷ്ടീയം മറന്ന് കൊടിയേരിയെ അനുസ്മരിച്ച് വെളളരിക്കുണ്ടിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗം
വെളളരിക്കുണ്ട് : കക്ഷി രാഷ്ട്രീയം മറന്ന് മുഴുവൻ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും പങ്കെടുത്ത വെള്ളരിക്കുണ്ടിൽ നടന്ന കൊടിയേരി അനുസ്മരണ യോഗം അദ്ദേഹത്തിനുള്ള സ്മരണാഞ്‌ജലിയായി. വെള്ളരിക്കുണ്ട് മണ്ണൂർ കോംപ്ലക്സിൽ നടന്ന അനുശോചന യോഗത്തിൽ ലോക്കൽ കമ്മറ്റിയംഗം സണ്ണി മങ്കയം അധ്യക്ഷനായി. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.സി സാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഎം ജില്ലാ കമ്മറ്റിയംഗം പി.ആർ ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ്, മറ്റു രാഷ്ട്രീയ കക്ഷി നേതാക്കളായ ഏസിഎ ലത്തീഫ്, ചന്ദ്രൻ വിളയിൽ, ബിജു തുളിശേരി, കുഞ്ഞിരാമൻ മുല്ലച്ചേരി, പി.ടി നന്ദകുമാർ, സ്ക്കറിയ കല്ലേക്കുളം, മനോജ് വലിയപ്ലാക്കൽ, കെ.എ സാലു, പ്രിൻസ് ജോസഫ്, ദാമോദരൻ കൊടക്കൽ, രമ്യ കെ.കെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കെ പി താഷ്മിർ തുടങ്ങിയവർ സംസാരിച്ചു
No comments