Breaking News

12 വയസ്സുകാരനെതിരെ ലൈംഗിക പീഡനം ; മാലോം സ്വദേശിയായ 71 കാരന് 3 വർഷം തടവും പിഴയും


വെള്ളരിക്കുണ്ട് : 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കടയിൽ വെച്ച് ലൈഗീകമായി പീഡിപ്പിച്ച കേസിൽ 71 കാരനായ പ്രതിക്ക് 3 വർഷം തടവും 20000 രൂപ പിഴയും വിധിച്ചു

മാലോം സ്വദേശിയായ  കെ വി മാത്യുവിനാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി സി സുരേഷ് കുമാർ പോസ്‌കോ ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും അനുഭവിക്കണം. വെള്ളരിക്കുണ്ട് പോലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ബാബു മോനായിരുന്നു കേസ് അന്വേഷിച്ചത്.

No comments