Breaking News

കാലിച്ചാമരത്തെ വി വി രാജൻ ചികിത്സാസഹായത്തിനായി പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര ഒക്ടോബർ 26 ന് ബുധനാഴ്ച


പരപ്പ : സാംസകാരിക, കാരുണ്യ,രാഷ്ട്രിയ, മേഖലയിലെ നിറ സാനിധ്യമായ കാലിച്ചാമരത്തെ വി വി രാജൻ ഗുരുതര കരൾ രോഗം ബാധിച്ചു ചികിത്സയിൽ ആണ് ഓരോ മാസവും ലക്ഷകണക്കിന് രൂപയാണ് ചികിത്സക്കായി വേണ്ടത്. ദിർഘ കാലം പൊതുസേവകനായി നിറഞ്ഞു നിന്ന രാജേട്ടനെ സഹായിക്കാനായി. കോവിഡ് കാലത്തും ജാനകിയമായ രീതിയിൽ സർവീസ് നടത്തുകയും ജീവ കാരുണ്യ മേഖലയിൽ നിറഞ്ഞു നിന്ന് കിടപ്പുരോഗികൾക്ക് വേണ്ടി കാരുണ്യ യാത്രകൾ നടത്തിവരുകയും ചെയുന്ന പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസ് ഇ മാസം 26നു കാരുണ്യ യാത്ര നടത്തുന്നു. അന്നേ ദിവസം ഞങ്ങളെ ബസിലൂടെ യാത്ര ചെയ്ത് കാരുണ്യ യാത്ര വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു  

No comments