Breaking News

ആം ആദ്മി പാർട്ടി ഭീമനടിയിൽ വോളണ്ടിയേഴ്സ് മീറ്റും വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടത്തി


ഭീമനടി : "സാധാരണക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ആം ആദ്മി പാർട്ടി ലക്ഷ്യം വയ്ക്കുന്നത്"-പി. സി. സിറിയക് ഐ.എ.എസ്. കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ പ്രവർത്തനം ഊർജിമാക്കുന്നതിൻ്റെ ഭാഗമായി  ഭീമനടിയിൽ വച്ച്  വോളണ്ടിയേഴ്സ് മീറ്റും വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.കോൺടാക്ർ മാർക്ക് എസ്റ്റിമേറ്റ് തുക മാനദണ്ഡങ്ങളില്ലാതെ വർദ്ധിപ്പിച്ച് നൽകുന്ന രീതി മാറണം ,നികുതി പണം ധൂർത്തടി യ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മനു തോമസ് അധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടറി വേണുഗോപാൽ, ഉണ്ണി മാഷ്, മറിയാമ്മ ചാക്കോ, ദീപക് ജയറാം ,റെനി ജേക്കബ് പ്രസംഗിച്ചു. മനോജ് ജോസഫ് സ്വാഗതവും സിജി കുന്നശ്ശേരി നന്ദിയും പറഞ്ഞു.ഇതോടെപ്പം ഭിമനടി -ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധ സമരവും നടത്തി.തുടർന്ന്  മീറ്റ് ഭീമനടി വ്യാപാരഭവനിൽ വച്ച് വോളണ്ടിയേഴ്സ് മീറ്റ് നടന്നു.

No comments