Breaking News

311 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ


കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 311.04 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണ കിദൂര്‍ സ്വദേശി മിതേഷ് ബി (28) യെയാണ് കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു.കെയും സംഘവും കാസര്‍ഗോഡ് കുഡ്ലു പായിച്ചാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച് കെ.എല്‍ 14 എഎ 6916 നമ്പര്‍ മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍.എ, അജീഷ്.സി, പ്രജിത്ത് കെ.ആര്‍ ,നിഷാദ്.പി., മനോജ്.പി, മഞ്ജുനാഥന്‍.വി, മോഹനകുമാര്‍.എല്‍, ശൈലേഷ് കുമാര്‍.പി, എക്‌സൈസ് ഡ്രൈവര്‍ ദിജിത്ത് പി.വി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കാസര്‍ഗോഡ് വെച്ച് കാറില്‍ കടത്തിയ മദ്യവുമായി മുമ്പും നിരവധി തവണ ഇയാള്‍ എക്‌സൈസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ക്ക് മദ്യം സംഭരിച്ച് നല്‍കിയ ആളെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ താമസക്കാരനായ ഇയാള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു എന്ന അരവിന്ദാക്ഷയെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു.


No comments