Breaking News

ബളാലിൻ്റെ മണ്ണിൽ ശാസ്ത്രകൗതുകം കൺതുറന്നു ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രമേള ജി.എച്ച്.എസ്.എസ് ബളാലിൽ പുരോഗമിക്കുന്നു


ബളാൽ: ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയിൽ പുതു തലമുറയുടെ ശാസ്ത്ര മികവായ ശാസ്ത്ര മേള ബളാൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണിയുടെ അധ്യക്ഷതയിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 

എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ.കെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ   പത്മാവതി, അജിത, സന്ധ്യാ ശിവൻ എന്നിവരും, ചിറ്റാരിക്കാൽ AEO ഉഷാകുമാരി , വർക്കിംഗ് പ്രസിഡന്റും PTA പ്രസിഡന്റുമായ രാധാകൃഷ്ണൻ കാരയിൽ, ഫിനാൻസ് കമ്മറ്റി ചെയർമാൻ ഹരിഷ് പി.നായർ, സി.ദാമോധരൻ, സാജൻ പൈങ്ങോട്ട് , ബഷീർ Lk, വി.കുഞ്ഞികണ്ണൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ HM ബിന്ദു ജോസ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുര്യൻ നന്ദിയും പറഞ്ഞു.

      ഗണിതശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര , IT മേളകളാണ് ഇന്ന് നടന്നത്. ചിറ്റാരിക്കാൽ ഉപജില്ലയിലെ 53 സ്കൂളുകളിൽ നിന്ന് 726 വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിനായി ഇന്ന് എത്തി. ഒരു പാട് പരിമിതികൾ മറികടന്ന്

രാവിലെ 10മണിക്ക് തന്നെ മത്സരം ആരംഭിച്ച് ,1 മണിക്ക് അവസാനിച്ചു. ശാസ്ത്രോത്സവത്തിനെത്തിയ മുഴുവൻ പേരുടേയും മനസ്സും വയറും നിറഞ്ഞാണ് എല്ലാവരും ശാസ്ത്ര നഗരിയിൽ നിന്ന് 3.30 ന് യാത്രയായത്.

No comments