Breaking News

ബേക്കൽ ചെറുവിമാനത്താവളം കനിംകുണ്ട്‌ പ്രദേശം 
 വിദഗ്‌ധർ സന്ദർശിച്ചു

പെരിയ : ബേക്കൽ ചെറുവിമാനത്താവളം നിർമിക്കുന്ന പെരിയ കനിംകുണ്ടിലെ സ്ഥലം കിഫ്‌ബി വിദഗ്‌ധർ സന്ദർശിച്ചു. ചെറുവിമാനത്താവളത്തിനായി കേന്ദ്ര വ്യോമയാന വകുപ്പിന്‌ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച്‌ സംഘം ജില്ലാ അധികൃതരുമായി ചർച്ച നടത്തി.
കിഫ്‌ബി സാങ്കേതിക ഓഫീസർ മേജർ ജനറൽ രാധാകൃഷ്‌ണൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്‌, ഫിനാൻസ്‌ മാനേജർ അജിത്‌കുമാർ, പ്രസാദ്‌, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കിഫ്‌ബി ഉദ്യോസ്ഥർ പിന്നീട്‌ കലക്ടർ, എഡിഎം എന്നിവരുമായും ചർച്ച നടത്തി.
80 എക്കർ സ്ഥലത്ത്‌ ചെറുവിമാന താവളത്തിനുള്ള വിശദ സാങ്കേതിക റിപ്പോർട്ട്‌ ബേക്കൽ റിസോർട്ട്‌ ഡവലപ്‌മെന്റ്‌ കോർപറേഷൻ (ബിആർഡിസി) വ്യോമഗതാഗത വകുപ്പിന്‌ സമർപ്പിച്ചിരുന്നു. ഇതിൽ കൂടുതലായി ഉൾപ്പെടുത്തേണ്ട മറ്റുകാര്യങ്ങൾ കൂടി ചർച്ചയായി.
2011ൽ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്‌. 129 കോടിയുടെ ബജറ്റ്‌ അനുമതിയും ലഭിച്ചതാണ്‌. സിയാലാണ് പദ്ധതിയുടെ സാധ്യതാപഠനം നടത്തിയത്‌.


No comments