Breaking News

ബിരിക്കുളം നവോദയ വായനശാലയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു


ബിരിക്കുളം :നവോദയ വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് പി ക്ലീൻ കേരള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. സതീശൻ മാഷ് ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ)സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ( പ്രോഗ്രാം കമ്മിറ്റി കൺവീനർ) അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല മെമ്പറായ  കുഞ്ഞിരാമേട്ടൻ ആദ്യ ഫണ്ട് ഗ്രന്ഥശാലയുടെ രക്ഷാധികാരിയായ കരുണാകരൻ മാഷിന് കൈമാറി. തുടർന്ന് നാലുമാസം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ നോട്ടീസ് ഗ്രന്ഥാലയത്തിന്റെ രക്ഷാധികാരി കരുണാകരൻ മാഷ് പ്രകാശനം ചെയ്തു.

No comments