Breaking News

ബിജെപി ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ദേശരക്ഷാ സംഗമം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : ദേശവിരുദ്ധ ശക്തികളായ തീവ്രവാദികളുടെ ക്വട്ടേഷന്‍ ആയി കേരളത്തിലെ ചില സംഘടനകള്‍  മാറുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 നിരോധിക്കപെട്ട സംഘടനകളുടെ നേതാക്കള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി പിടിച്ചാലും  കേന്ദ്ര അന്വേഷണ ഏജന്‍സി പിന്തുടരുക തന്നെ ചെയ്യും. പോപ്പുലര്‍ ഫ്രണ്ടിന്റെ വസ്തുവകള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ഉത്തരവ് നടപ്പിലാക്കന്‍ സി പി എം സര്‍ക്കാര്‍ ശ്രമിക്കാത്തത് രാജ്യ ദ്രോഹ ശക്തി കളോട് വിധേയത്തമുളളത് കൊണ്ടാണ്.

ദേശവിരുദ്ധ ശക്തികളായ മതഭീകരവാദ സംഘടനയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ദേശ സ്‌നേഹികളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

 നൂറ്ക്കണക്കിന് പ്രവര്‍ത്തകരുടെ ഭാരത് മാതാ ജി ജയ് വിളി ദേശവിരുദ്ധ ശക്തികളുടെ താക്കിത് നല്‍കിയത്.  കാഞ്ഞങ്ങാട് ,ഉദുമ, വെള്ളരിക്കുണ്ട് , നീലേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്ന് കണക്കിന് പ്രവര്‍ത്തകര്‍ ദേശരക്ഷ സംഗമത്തില്‍ അണി നിരന്നു .

ജില്ല വൈസ് പ്രസിഡന്റ് എം ബല്‍രാജ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കെ പി പ്രകാശ് ബാബു , അഡ്വ. കെ ശ്രീകാന്ത് , സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ കുളനട,ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

ജില്ല ജന. സെക്രട്ടറി വിജയ് റായ്,  സെക്രട്ടറിമാരായ  എന്‍  മധു, മനുലാല്‍ മേലത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങാളായ കൊവ്വല്‍ ദാമോദരന്‍ , എം ഭാസ്‌കരന്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് , കുഞ്ഞിക്കണ്ണന്‍ ബളാല്‍ , ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് കെ പ്രേംരാജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ്  റോയ് ജോസഫ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ , വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ്  എന്‍ കെ രാഹുല്‍ , നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി വി സുരേഷ്,  തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്  ടി വി ഷിബിന്‍, എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്  എ കെ കയ്യാര്‍ , എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്  ടി ഡി ഭരതന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സ്വാഗതവും പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്  എം പ്രശാന്ത് നന്ദി പറഞ്ഞു.

No comments