Breaking News

ചീർക്കയത്ത്‌ വ്യാപാരിയെ മർദ്ദിച്ചതായി പരാതി ഉച്ചയ്ക്ക് 12മണി മുതൽ 2 മണി വരെ കടകൾ അടച്ച് വ്യാപാരികളുടെ ഹർത്താൽ

വെള്ളരിക്കുണ്ട് : വ്യാപാരിയെ കടയിൽ കയറി മർദ്ധിച്ചതായി പരാതി. പുങ്ങംചാൽ ചീർക്കയത്തെ ഹരികൃഷണ സ്റ്റോർ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് അംഗവുമായ ഗോപാലകൃഷ്ണൻ ആണ് ഇത് സംബന്ധിച്ച് ചിറ്റാരിക്കൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ചീർക്കയത്തെ സജീവൻ എന്നയാൾ ഗോപാലകൃഷ്ണന്റെ വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്തുവെന്നാണ് പരാതി നൽകിയത്

വിവരം ശ്രദ്ധയിൽപ്പെട്ട പുങ്ങംചാൽ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി തുടങ്ങിയ വ്യാപാരി നേതാക്കൾ സ്ഥലത്ത്‌ എത്തുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു

സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ പുങ്ങം ചാൽ യൂണിറ്റിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു കൊണ്ട് ഹർത്താൽ ആചരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. 

No comments