Breaking News

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു

 


വെള്ളരിക്കുണ്ട് : രണ്ടു ദിവസമായി നടന്നു വന്ന ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവം ഇന്നു സമാപിച്ചു. ബളാൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപന സമ്മേളനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , ബളാൽ പഞ്ചായത്തംഗങ്ങളായ പത്മാവതി, അജിത, സന്ധ്യാ ശിവൻ,PTA പ്രസിഡന്റും വർക്കിംങ്ങ് കമ്മിറ്റി ചെയർമാനുമായ രാധാകൃഷ്ണൻ കാരയിൽ, SMC ചെയർമാൻ കൃഷ്ണൻ , HM ബിന്ദു ജോസ് എന്നിവർ സംസാരിച്ചു.

ചിറ്റാരിക്കാൽ ഉപജില്ലാ AEO ഉഷാകുമാരി സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു. ഫിനാസ് കമ്മിറ്റി കൺവീനർ - മെയ്സൺ കെ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനറും സ്റ്റാഫ് സെക്രട്ടറിയുമായ വസന്തകുമാർ നന്ദിയും പറഞ്ഞു.








No comments