Breaking News

ബ്രീസ് ഓഫ് മദീന കുന്നുംകൈ വെസ്റ്റ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ മീലാദ് ഫെസ്റ്റും ഏഴിപ്പള്ളി നേർച്ചയും നടന്നു

കുന്നുംകൈ: കുന്നുംകൈ വെസ്റ്റ് ബദരിയ്യാ ജമാഅത്ത് & നൂറുൽ ഹുദാ മദ്രസ്സാ കമ്മറ്റിയുടെ നബിദിനാഘോഷം ബ്രീസ് ഓഫ് മദീന മീലാദ് ഫെസ്റ്റും ഏഴിപ്പള്ളി നേർച്ചയും  കുന്നുംകൈ വെസ്റ്റ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്നു.  ജമാഅത്ത് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ പതാക ഉയർത്തി.  സ്കൗട്ടിന്റെയും ദഫ് മുട്ടിന്റെയും അകമ്പടിയോടെ നബിദിന ഘോഷയാത്രയും വിദ്യാർത്ഥികളുടെ കലാ മൽസരം നടന്നു.   ഏഴിപ്പള്ളി നേർച്ചയ്ക്ക് അജ്മൽ ദാരിമി, സ്വാലിഹ് മദനി, മുഹമ്മദ് മൗലവി, മുനീർ മദനി നേതൃത്വം നൽകി. പൊതുയോഗം എം.സി അബ്ദുൾ റഹ്മാൻ ഹാജി ചിത്താരി ഉൽഘാടനം ചെയ്തു. ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷനായി. കൂട്ടു പ്രാർത്ഥനയ്ക്ക് സയ്യിദ് മുക്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. എ ദുൽ കിഫിലി, ഏ.സി. ഷാഫി, എ.മുഹമ്മദ് റാഫി, ഏ.സി. സൈനുദ്ദീൻ, ഏ.സി. ഷരീഫ്, പി.പി.അബ്ദുൾ ഖാദർ, ഏ.സി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. 

No comments