Breaking News

ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ 16ന് ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കും


കൊന്നക്കാട് : മയക്കു മരുന്നിനും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കും. ഈ വരുന്ന പതിനാറാം തിയ്യതി ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ക്യാബ് ഉത്ഘാടനം ചെയ്യും. കൊന്നക്കാട് ചൈത്ര വാഹിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ ക്ലാസ്സ്‌ എടുക്കും. നിരോധിത ലഹരി വസ്തുക്കളുമായി യുവാക്കൾ പോലീസ് പിടിയിലായത് മലയോരത്ത് ഏറെ ചർച്ചയായിരുന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ ആദ്യാപകരും രക്ഷിതാക്കളുo ആശങ്കയിലാണ്. ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ്, പി സി രഘു നാഥൻ,ജെയിൻ തോക്കനാട്ട്,ഡാർലിൻ ജോർജ്,എൻ ടി മാത്യു, സ്‌കറിയ കാഞ്ഞമല, വിൻസെന്റ് കുന്നോല എന്നിവർ സംസാരിച്ചു.




No comments