Breaking News

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് തല നിരക്ഷരത സർവ്വെ ഉദ്ഘാടനം പറമ്പ കുറ്റിത്താന്നിയിൽ നടന്നു


എളേരി: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് തല നിരക്ഷരത സർവ്വെ ഉദ്ഘാടനം പറമ്പ 9-ാം വാർഡിൽ കുറ്റിത്താന്നി കോളനിയിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി സി. ഇസ്മയിൽ അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ കെ തങ്കച്ചൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. ബാബു, നോഡൽ പ്രേരക് അനിൽകുമാർ , ബി ആർ സി കോർഡിനേറ്റർ ശ്രീ. വിനീത്. കെ വി , സി ഡി എസ് മെമ്പർ ശ്രീമതി. ചന്ദ്രാവതി, ആശാവർക്കർ ശ്രീമതി. ശകുന്തള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ.എൻ.വി. പ്രമോദ് സ്വാഗതവും പൊതുപ്രവർത്തകൻ സി.ആർ മനോജ് നന്ദിയും പറഞ്ഞു. ശ്രീമതി. കല്ല്യാണി ഗോപാലന്റെ വസതിയിൽ വെച്ച് സർവ്വെ ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കോളനി വാസികളുടെ കലാപരിപാടികളും നടന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിലും സർവ്വെ ഇന്നും നാളെയും പൂർത്തീകരിക്കും

No comments