Breaking News

നവജീവൻ അക്യുപംങ്ങ്ചർ ക്ലിനിക്ക് വെള്ളരിക്കുണ്ട് കരിമ്പനയ്ക്കൽ ബിൽഡിംഗിൽ (ട്രഷറിക്ക് സമീപം) പ്രവർത്തനമാരംഭിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സബ്ട്രഷറിയുടെ സമീപത്തുള്ള കരിമ്പനയ്ക്കൽ ബിൽഡിംഗിൽ നവജീവൻ അക്യുപംങ്ങ്ചർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫറോന ചർച്ച് വികാരി ഫാ.ഡോ.ജോൺസൺ അന്ത്യാങ്കുളം ആശിർവാദ കർമ്മം നിർവ്വഹിച്ചു.  അക്യുപംഗ്ചർ വിദഗ്ദ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.സജീവ് മറ്റത്തിൽ മുഖ്യാഥിതിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജന.സെക്രട്ടറി ബിജി ജോൺ, അക്യുപക്ചർ സ്പെഷ്യലിസ്റ്റ് ജയസജി തുടങ്ങിയവർ സംബന്ധിച്ചു

മരുന്നോ, ശസ്ത്രക്രിയയോ കൂടാതെ ജീവിതശൈലീ രോഗങ്ങൾക്കും, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും, ചർമ്മ രോഗങ്ങൾക്കും മറ്റ് അസുഖങ്ങളും നാഡീഞരമ്പിൽ പിടിച്ച് രോഗം നിർണ്ണയിച്ച് നാഡികളിൽ ചികിത്സ നടത്തി സുഖപ്പെടുത്താൻ കഴിയുമെന്ന് ക്ലിനിക്ക് ഉടമ ജെസ്റ്റിൻ ചെറിയാൻ പറഞ്ഞു. ഫോൺ +91 94470 20687                                       

No comments