Breaking News

തലശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി വെള്ളരിക്കുണ്ട് മേഖലാ വാർഷിക പൊതുയോഗം സമാപിച്ചു അതിരൂപതാ ഡയറക്ടർ റവ.ഫാ.ബെന്നി നിരപ്പേൽ ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: തലശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി വെള്ളരിക്കുണ്ട് മേഖലാ വാർഷിക പൊതുയോഗം വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ വച്ച് ടി.എസ്.എസ്.എസ് അതിരൂപതാ ഡയറക്ടർ റവ.ഫാ. ബെന്നി നിരപ്പേൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ മേഖലാ ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഡിഗ്രി റാങ്ക് ജേതാക്കളേയും ആദരിച്ചു ടി.എസ്.എസ്.എസിൽ ഏറ്റവും മുതിർന്ന വ്യക്തി മാനുവൽ കൈപ്പടക്കുന്നേൽ, കേരള സർക്കാർ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായ തിരഞ്ഞെടുത്തപ്പെട്ട റവ.ഫാ ബെന്നി നിരപ്പേൽ എന്നിവരെയും ആദരിച്ചു. യോഗത്തിൽ ശ്രീമതി ബിന്ദു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കി. മേഖലാ പ്രസിഡണ്ട് ഷോണി കെ ജോർജ് സ്വാഗതം ആശംസിച്ചു. ആനിമേറ്റർ സി. ഡൈനീഷ്, പ്രോഗ്രാം മാനേജർ ബീനാ ബേബി, ബളാൽ പഞ്ചായത്ത് മെമ്പർ ബിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു മാനുവൽ കൈപ്പടക്കുന്നേൽ നന്ദി പറഞ്ഞു .ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

No comments