Breaking News

കാഞ്ഞങ്ങാട് പൊലീസിനെ ആക്രമിച്ച്‌ 
 പ്രതി രക്ഷപ്പെട്ടു


കാഞ്ഞങ്ങാട് : പിടികൂടാനെത്തിയ എസ്ഐ യെ സംഘത്തെയും ആക്രമിച്ച് നിരവധി കേസുകളിലെ പ്രതിയായ പാലാട്ട് ഫൈസൽ രക്ഷപ്പെട്ടു. തിങ്കൾ രാത്രിയിലാണ്‌ സംഭവം. പുഞ്ചാവി ഗില്ലി നഗറിൽ താമസിക്കുന്ന പാലാട്ട് ഫൈസൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിവരം ലഭിച്ചെത്തിയ കാഞ്ഞങ്ങാട് എസ് ഐ കെ രാജീവൻ , സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി സി സഞ്ജിത്ത്, ഡ്രൈവർ വി അനൂപ് എന്നിവരെയാണ് പ്രതി ആയുധം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച്‌ ചീത്തവിളിച്ച്‌ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്‌. എസ്ഐ രാജീവന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു


No comments