Breaking News

കോളംകുളത്തിൻ്റെ വോളിബോൾ പ്രതിഭകളെ വ്യാപാരി വ്യവസായി ഏ‌കോപന സമിതി കോളംകുളം യൂണിറ്റ് അനുമോദിച്ചു


ബിരിക്കുളം: കോളംകുളത്തിൻ്റെ വോളിബോൾ പ്രതിഭകളെ വ്യാപാരി വ്യവസായി ഏ‌കോപന സമിതി കോളംകുളം യൂണിറ്റ് അനുമോദിച്ചു. അണ്ടർ 17 സംസ്ഥാന ടീം സെലക്ഷൻ നേടിയ അനെക്സ് ജോൺസൺ, അണ്ടർ 14 ടീമിലേക്ക് ഇടം നേടിയ മുഹമ്മദ് സനിൻ എന്നിവരെയാണ് അവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഉപഹാരം നൽകി ആദരിച്ചത്. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി കെ. ത്രിവിക്രമൻ, ജോയിൻ്റ് സെക്രട്ടറി ഹരി ക്ലാസിക് , വൈസ് പ്രസിഡൻ്റ് വി.ചന്തൂഞ്ഞി,  എം.എം മധു, പി.എം. രാമാനന്ദൻ , മാണി നെടുങ്ങാട്ട്,  എന്നിവർ സംബന്ധിച്ചു

No comments