Breaking News

മോട്ടോർ തൊഴിലാളികൾക്കായി ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സും തൊഴിലാളി രജിസ്‌ട്രേഷൻ ക്യാമ്പും നടത്തി


വെള്ളരിക്കുണ്ട് : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ അഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയും, തൊഴിലാളി രജിസ്ട്രേഷൻ ക്യാമ്പും വെള്ളരിക്കുണ്ട് ഏകോപന സമതി ഹാളിൽ വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എം പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, ബോധവൽക്കരണ ക്ലാസ്സ് എൻ.ജി രഘുനാഥൻ പ്രിവൻ്റീവ് ഓഫീസർ എക്സൈസ് വകുപ്പ് എടുത്തു. ലഹരിക്ക് എതിരെയുള്ള നടക്കുന്ന പ്രവർത്തനത്തിൽ ഓട്ടോ ടാക്സി തൊഴിലാളികളും പങ്കാളികളാകണമെന്ന് തൊഴിലാളികളോട് അഭ്യർഥിച്ചു.കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സീനിയർ ക്ലാർക്ക് വി.വി സുശീല സ്വാഗതം പറഞ്ഞു.ഓട്ടോ-ടാക്സി ഫെഡറേഷൻ ജില്ലാ കമ്മിറ്റ അംഗം ടി.വി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. 
അഭിവാദ്യം അർപ്പിച്ച് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സജി സി.ഒ ,എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് വിജയകുമാർ, ബി.എം.എസ് ജില്ലാ കമ്മറ്റി അംഗം റെജികുമാർ 
ഹോസ്ദുർഗ് താലൂക്ക് ബസ്സ് അസോസിയേഷൻ പ്രസിഡണ്ട്  സി.രവി എന്നീവർ സംസാരിച്ചു.പുതിയ തൊഴിലാളികളുടെ രജിട്രേഷൻ മോട്ടോ തൊഴിലാളി ക്ഷേമനിധിയിലെ ഉദ്യേഗസ്ഥരായ ധനേഷ് ,വേണു എന്നീ വർ നേതൃത്വം നൽകി.ഐ.എൻ.ടി.യു.സി നേതാവ് സിബിച്ചൻ പുളിങ്കാല നന്ദിയും പറഞ്ഞു







No comments