ഓൾ ഇന്ത്യ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണ്ണം കൊയ്ത് കാടകത്തെ സുജാത ഇനി ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കും
കാസര്‍കോട്: ഒക്ടോബര്‍ 11മുതല്‍ 17വരെ മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ഓള്‍ ഇന്ത്യ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി 47 കിലോ വിഭാഗത്തില്‍ മൂന്ന് ഇനങ്ങളില്‍ മത്സരിച്ച് സ്വര്‍ണ്ണമെഡല്‍ നേട്ടത്തോടൊപ്പം ബെസ്റ്റ് ലിഫ്റ്റര്‍ക്കുള്ള ഓവറോള്‍ സ്വര്‍ണവും കരസ്ഥമാക്കി കാടകത്തെ സുജാത നാടിനും കാസര്‍കോടിനും അഭിമാനമായി. ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ അര്‍ഹത നേടിയിരിക്കുകയാണ് സുജാത. ഇന്ത്യന്‍ ടീം പരിശീലകന്‍ ജുനൈദ് അഹമ്മദ് ന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. മക്കളായ ഐശ്വര്യ കൃഷ്ണന്‍, അശ്വതി കൃഷ്ണന്‍ എന്നിവര്‍ ദേശീയ സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ജേതാക്കളാണ്, സംസ്ഥാന ജേതാവായ ഭര്‍ത്താവ് കുഞ്ഞി കൃഷ്ണന്‍ നായര്‍ ആരോഗ്യവകുപ്പ് ജീവനക്കാരനാണ്. ലയണ്‍ ഫിറ്റ്‌നസ് ടീം മെമ്പറാണ്. സുജാതയുടെ മിന്നുന്ന നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് കാടകം നാടും സുഹൃത്തുക്കളും
No comments