Breaking News

പരപ്പ -വട്ടിപ്പുന്ന റോഡ് റോഡ് ടാറിങ്ങ് ചെയ്ത് ഗതാഗത യോഗ്യമാക്കണം പരപ്പ റബ്ബർ ഉത്പാദക സംഘം പൊതുയോഗം സമാപിച്ചു

പരപ്പ :   പരപ്പ റബ്ബർ ഉത്പാദക സംഘവും, സമൂഹ പുകപ്പുരയും പ്രവർത്തിക്കുന്ന വട്ടിപ്പുന്നയിലേക്കുള്ള റോഡ് ടാറിങ്ങ് ചെയ്ത്  ഗതാഗത യോഗ്യമാക്കണമെന്ന് പരപ്പ റബ്ബർ ഉദ്പതാക സംഘം പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ്‌ വി പി ദിവാകരൻ നമ്പ്യാർ അധ്യക്ഷം വഹിച്ചു. റബ്ബർ ബോർഡ്‌ ഡെപ്യൂട്ടി  പ്രൊഡക്ഷൻ കമ്മീഷണർ കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഫീൽഡ് ഓഫീസർ വി അനിൽകുമാർ മുഖ്യ  ഭാഷണം നടത്തി. വി കൃഷ്ണൻ, സി ജെ തോമസ്, അനാമയൻ ടി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി പി ദിവാകരൻ നമ്പ്യാർ (പ്രസിഡന്റ്‌ ), വി കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌ ), സി ജെ തോമസ്, വേണുഗോപാലൻ  പി, അനാമയൻ ടി, വി രാജൻ, ലളിതാപത്മനാഭൻ (ഡയറക്ടർസ് ) തെരഞ്ഞെടുത്തു.

No comments