Breaking News

വൈ.എം.സി.എ കാസർകോട് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പരപ്പയിൽ നടന്നു


പരപ്പ: വൈ.എം.സി.എ കാസര്‍കോട് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും  പരപ്പയില്‍ നടന്നു.

പരപ്പ സിയോണ്‍മാളില്‍ സംഘടിപ്പിച്ച പരിപാടി വൈ.എം.സി.എ സംസ്ഥാന പ്രസിഡണ്ട് ജിയോ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ടോംസണ്‍ടോം അധ്യക്ഷം വഹിച്ചു. പരപ്പ സെന്റ് മേരീസ് പള്ളി വികാരി ഫാ.മാത്യു കോണിക്കല്‍ അനുഗ്രഹപ്രഭാഷണവും സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍ ജോസ് പാലക്കുടി ആമുഖപ്രഭാഷണവും വൈ.എം.സി.എ ദേശീയ നിര്‍വ്വാഹകസമിതി അംഗം റെജി ജോര്‍ജ് ഇടയാറന്മുള്ള മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ട്രഷറര്‍ വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ പുതിയഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നല്‍കി. നാഷണല്‍ സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ മുഖ്യാതിഥിയായിരുന്നു. വൈ.എം.സി.എ ഉടുപ്പി മില്ലേനിയം നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം, മുന്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ ജോയികളരിക്കല്‍, സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സാബുതോമസ്,

പരപ്പ വൈഎംസിഎ സെക്രട്ടറി ജെയിംസ് ആലക്കുളം, ബൈജു ചാത്തമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സിബി വാഴക്കാല സ്വാഗതം പറഞ്ഞു. കള്ളാര്‍ പെരുമ്പള്ളി ബത്‌ലഹേം ആശ്രമ സ്ഥാപകന്‍ ഒ.ജെ.പീറ്ററിനെ ചടങ്ങില്‍ ആദരിച്ചു.

No comments