Breaking News

കണാതായ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; പരപ്പ മാളൂർകയം സ്വദേശി കമ്മാടനാണ് മരിച്ചത്‌


പരപ്പ : കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ മാളൂർകയം സ്വദേശി കമ്മാടന്റെ (73)മൃതദേഹമാണ് ഇന്ന് രാവിലെ പരപ്പ വട്ടിപ്പുന്ന റോഡിൽ ക്വാറിക്ക് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഒരാഴ്ച്ച മുൻപ് ഇയാളെ കാണാതായിരുന്നു. മകളുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് അന്വേഷിച്ചു വരുന്നതിനിടെ ഇന്ന് മൃതദേഹം കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് ഭാര്യയുടെ മരണത്തെ തുടർന്ന് മകൾ ലക്ഷ്മിയുടെ കൂടെയാണ് കമ്മാടൻ താമസിക്കുന്നത്.ശ്രീധരൻ, ഉഷ എന്നിവരാണ് മറ്റു മക്കൾ

No comments