Breaking News

ചിറ്റാരിക്കാൽ സ്റ്റേഷനിലെ പോലീസ് ജീപ്പ് മുക്കടയിൽ അപകടത്തിൽ പെട്ടു ; ഒഴിവായത് വൻ അപകടം


കുന്നുംകൈ : പരപ്പച്ചാൽ മുക്കടയിൽ പോലീസ് ജീപ്പ് അപകടത്തിൽ പെട്ടു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽ പെട്ടത്‌. ഔദ്യോഗിക ആവശ്യത്തിനായി ചീമേനിയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ജീപ്പ് ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നതുകൊണ്ട് താഴ്ചയിലേക്ക് പതിക്കാതെ വൻ ദുരന്തം ഒഴിവായി. സംഭവസമയം പോലീസ് ജീപ്പ് ഡ്രൈവർ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ജീപ്പിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല

No comments