Breaking News

ക്ലായിക്കോടിൻ്റെ മണ്ണിൽ പൊന്നുവിളയിച്ച് പരപ്പ ഗവ.ഹയർസെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ


പരപ്പ: ഹരിതം പരിപാടിയുടെ ഭാഗമായി പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ്  ക്ലായിക്കോട് വയലിൽ വച്ച് നടത്തി. നഷ്ടപ്പെട്ട് പോയ നമ്മുടെ കാർഷിക സംസ്കൃതി തിരിച്ചു പിടിക്കാൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന്" കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ആവശ്യപ്പെട്ടു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി ഗോപാലകൃഷ്ണൻ, വിജയൻ കോട്ടക്കൽ, പത്മനാഭൻ ക്ലായിക്കോട്, സൗമ്യ പി.ടി, ജിതേഷ് തോമസ് എന്നിവർ സംസാരിച്ചു പ്രിൻസിപ്പൽ ഹരീഷ് കുമാർ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു എം നന്ദി പറഞ്ഞു.



No comments