Breaking News

പരപ്പയിൽ പണിപൂർത്തിയായ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഒാഫീസ് കെട്ടിടോത്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി. രാജേഷ് നിർവഹിച്ചു




വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലുക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് കെട്ടിടം മന്ത്രി എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്‌തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി.
ഗ്രന്ഥശാല ആസ്ഥാനമന്ദിരത്തിന് സ്ഥലം സംഭാവന ചെയ്ത ആൽവിൻ ജോസഫിനെ മന്ത്രി ആദരിച്ചു. സമ്മേളന ഹാൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. വായനാമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവർത്തകരുടെ ഫോട്ടോ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അനാച്ഛാദനം ചെയ്തു. ഗ്രന്ഥപ്പുരയിലേക്കുള്ള പുസ്തകം പി വി കെ പനയാൽ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ അവാർഡ് ജേതാവ് അഡ്വ.പി അപ്പുക്കുട്ടൻ, ശിൽപി ജോസഫ് എന്നിവരെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ ശകുന്തള, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജാ മനോജ്, ഗിരിജ മോഹനൻ, ജയിംസ് പന്തമാക്കൽ, ടി കെ നാരായണൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി വി ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ, ഡോ. പി പ്രഭാകരൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി എച്ച് അബ്ദുൾ നാസർ, പഞ്ചായത്തംഗം രമ്യ ഹരീഷ്, ഉമേഷ് വേളൂർ, പി ദിലീപ് കുമാർ, ജോസ് സെബാസ്റ്റ്യൻ, പി കെ മോഹനൻ, രമണി രവി,ആൻവിൻ ജോസഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി സ്വാഗതവും എ ആർ രാജു നന്ദിയും പറഞ്ഞു.
നേരത്തെ ലൈബ്രറി പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പത്രാധിപർ പി വി കെ പനയാൽ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, പി ദാമോദരൻ, ഡി കമലാക്ഷ, രാമചന്ദ്രൻ, ശ്രീമണി എന്നിവർ സംസാരിച്ചു. എ ആർ സോമൻ സ്വാഗതവും ടി വി കൃഷ്ണൻ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ സദസ്സ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ്‌ സക്സേന ഉദ്ഘാടനം ചെയ്തു. എ കെ ഭാസ്കരൻ അധ്യക്ഷനായി. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ പി ഷിജിത്ത് ക്ലാസെടുത്തു. ബി കെ സുരേഷ് സ്വാഗതവും കെ ദാമോദരൻ നന്ദിയും പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.


No comments