Breaking News

'പങ്കാളിത്ത പെൻഷൻ പിൻവലിക്കുക': ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം നടത്തുന്ന വാഹനജാഥയ്ക്ക് വെള്ളരിക്കുണ്ടും പരപ്പയിലും സ്വീകരണം നൽകി


വെള്ളരിക്കുണ്ട്: 'പങ്കാളിത്ത പെൻഷൻ പിൻവലിക്കുക ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒക്ടോബർ 26നു കാൽ ലക്ഷം ജീവനക്കാരെ അണിനിരത്തിക്കൊണ്ട് ജോയിൻ്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം ജോയിൻ്റ് കൗൺസിൽ കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ യ്ക്ക് ജോയിൻ്റ് കൗൺസിൽ വെളളരിക്കുണ്ട് മേഖലാ കമ്മിറ്റി സ്വീകരണം നൽകി. താലൂക്ക് ഓഫീസ് പരിസരത്തു നടത്തിയ സ്വീകരണ പരിപാടിയിൽ ജാഥാ ക്യാപറ്റൻ' നരേഷ് കുമാർ കുന്നിയൂർ, ജാഥാ മാനേജർ പ്രസാദ് കരുവളം, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് സി കെ ബിജു രാജ്, ജില്ലാ വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗം അരുൺകുമാർ, മേഖലാ സെക്രട്ടറി ബെന്നി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു നടത്തിയ സ്വീകരണ പരിപാടിയിൽ ജാഥാ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ യമുന രാഘവൻ, ജില്ലാ ജോ. സെക്രട്ടറി പി രാജൻ, മേഖലാ പ്രസിഡൻ്റ് രവി എന്നിവർ പ്രസംഗിച്ചു.

No comments