Breaking News

പുങ്ങംചാലിൽ വ്യാപാരിയെയും മകനെയും കടയിൽ കയറി ആക്രമിച്ച സംഭവം ; രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പുങ്ങംചാലിൽ വ്യാപാരിയെയും സഹായി ആയ മകനെയും യുവാക്കൾ  കടയിൽ കയറി മർദ്ധിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അജേഷ്, പ്രശോബ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത് . പുങ്ങംചാൽ യൂണിറ്റിലെ വ്യാപാരിയും അടുക്കള ക്കണ്ടം സ്വദേശിയുമായ ടോമി (52) മകൻ ആൽബിൻ (19)എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മദ്യലഹരിയിൽ എത്തിയ യുവാക്കൾ കടയിൽ നിന്നും സാധനങ്ങൾ കടം കൊടുക്കാത്തത്തിലുള്ള വിരോധത്താൽ ടോമിയെയും മകൻ ആൽബിനെയും അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്ത്‌ എത്തിയ വെള്ളരിക്കുണ്ട് പൊലീസ് ടോമിയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.

ടോമിയുടെ പരാതിപ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്ത്‌ അന്വേഷണം നടത്തി വരുന്നു.

No comments