Breaking News

ജില്ലാ ക്യാരം ചാംപ്യൻഷിപ്പ് നീലേശ്വരത്ത് തുടങ്ങി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ഹബീബ് റഹ്മാൻ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു..


നീലേശ്വരം: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്. പി.ഹബീബ് റഹ്മാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി.ബാലൻ മാണിയാട്ടും ജില്ലാ ക്യാരം അസോസിയേഷൻ പ്രസിഡൻറ് പ്രൊഫ.കെ.പി.ജയരാജൻ്റെ അമ്പയറിങ്ങിൽ നടത്തിയ  സിംഗിൾസ് മത്സരത്തോടെ ജില്ലാ ക്യാരം ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം.

ജില്ലാ ക്യാരം അസോസിയേഷൻ്റെ നേതൃത്വത്തിൽ  നീലേശ്വരം വ്യാപാരഭവനിലാണ് മത്സരങ്ങൾ നടക്കുന്നത്. 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ഹബീബ് റഹ്മാൻ മൽസരങ്ങൾ  ഉദ്ഘാടനം ചെയ്തു.. സംഘാടക സമിതി ചെയർമാൻ കെ.വി.സുരേഷ് കുമാർ ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി.ബാലൻ മാണിയാട്ട് മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ ഇഷജീർ,  കെ.മോഹനൻ, മുൻ കൗൺസിലർമാരായ എറുവാട്ട്മോഹനൻ,, അബ്ദുൾ റസാഖ് തായലക്കണ്ടി, പ്രസ് ഫോറം പ്രസിഡൻ്റ് സർഗം വിജയൻ , സംഘാടക സമിതി ഭാരവാഹികളായ കെ.നാരായണൻ ചെറുവത്തൂർ, ടി.ജെ.സന്തോഷ്, ഐശ്വര്യ കുമാരൻ, എ.വിനോദ് കുമാർ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എ.സുബൈർ, മനോജ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ട്രഷറർ ഗണേഷ് അരമങ്ങാനം നന്ദിയും പറഞ്ഞു.

No comments