Breaking News

കവയത്രി സുഗതകുമാരിയുടെ പേരിലുള്ള 'സുഗതദളം' നാഷണൽ അവാർഡ് ഗംഗയ്ക്ക് വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്


വെള്ളരിക്കുണ്ട്: കവയത്രി സുഗതകുമാരിയുടെ പേരിലുള്ള 'സുഗതദളം' നാഷണൽ അവാർഡിന് കൊല്ലം സ്വദേശിനിയായ ഗംഗ അർഹയായി.

ഗംഗ മുമ്പ് വിദേശത്ത് സ്ക്കൂളിൽ അഡ്മിനിസ്ട്രേറ്ററായി ആയി ജോലി ചെയ്തിരുന്നു. സാമൂഹ്യ പ്രവർത്തന രംഗത്ത് ഏറെക്കാലം സജീവമായി പ്രവർത്തിച്ചു. അശരണരുടെ അഭയകേന്ദ്രമായ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്ഷരങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ള ഗംഗ മാസികകൾക്കു വേണ്ടി കവിത, ചെറുകഥ എന്നിങ്ങനെ നിരവധി സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിനും സാമൂഹിക സേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഇപ്പോൾ മലയാള സാഹിത്യ സംസ്കൃതി ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AlMA) ന്യൂ ദില്ലി ഘടകവും ചേർന്ന് സംഘടിപ്പിക്കുന്ന മലയാള കലാ - സാഹിത്യ- സംസ്കൃതി ദില്ലിയിലെ കാരോൾബാഗ് ഗാർവാൾ ഓഡിറ്റോറിയത്തിൽ ഓക്ടോബർ 23ന് ഞായറാഴ്ച നടത്തുന്ന കല ഭാരതാം കലാ സാഹിത്യ സാംസ്ക്കാരികോത്സവം 2022 പരിപാടിയുടെ ഭാഗമായി നടത്തുന്ന പുരസ്കാര ചടങ്ങിൽ കേരളത്തിൽ നിന്നുള്ള കലാ സാഹിത്യം സാംസ്ക്കാരിക മികച്ച പ്രതിഭകൾക്ക് ഒരുക്കുന്ന ആദരവിനും, പുരസ്ക്കാരത്തിനും മലയാളത്തിലെ പ്രശസ്ത കവിയത്രിയും, സാമൂഹിക പ്രവർത്തകയുമായിരുന്ന പത്മശ്രീ സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായി  'സുഗതദളം' നാഷണൽ അവാർഡിന് അർഹയായി.


വിവിധ രംഗങ്ങളിലെ പ്രതിഭകൾക്കായി വിവേകാനന്ദ യുവപ്രതിഭ പ്രതിഭപുരസ്ക്കാരം, ഡോ: എ.പി .ജെ.അബ്ദുൾ കലാം പ്രതിഭ പുരസ്കാരം, ഡോ: ബി.ആർഅംബദകർ കർമ്മ ശ്രേഷ്ഠ പുരസ്കാരം കെ കേളപ്പൻ കെ.ആർ.നാരായണൻ പ്രതിഭ പുരസ്കാരം, മാധവിക്കുട്ടിയുടെ പേരിൽ നീർമാതളം .വയലാറിന്റെ സ്മരണയ്ക്കായി പാരിജാതം, സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി സുഗതദളം.ബഷീറിന്റെ സ്മരണക്കായി മാങ്കോസ്റ്റിൻ .സാഹിത്യ പ്രതിഭ (കല, നോവൽ) പുരസ്ക്കാരവും എന്നിങ്ങനെ മഹത് വ്യക്തികളുടെ ആദര സ്മരണയ്ക്കായി പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നു. നൃത്തരംഗത്ത് മൃണാളിനി സാരാഭായ് സ്മരണക്കായി മൃണാളിനി - ചിലങ്ക - നാട്യ പ്രതിഭ പുരസ്കാരവും പരിഗണിച്ചിട്ടുണ്ട്

No comments